ഇസ്‌ലാമാബാദ്: ബോളിവുഡ് ചിത്രം’ബേബി’ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചു. ഇസ്‌ലാമാബാദ്, കറാച്ചി സെന്‍സര്‍ ബോര്‍ഡുകളാണ് ചിത്രത്തിന് പ്രദര്‍ശാനുമതി നിഷേധിച്ചത്. അക്ഷയ് കുമാര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം മുസ്‌ലിം സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും മോശം കഥാപത്രങ്ങള്‍ക്കെല്ലാം മുസ്‌ലിം പേരുകളാണെന്നും ആരോപിച്ചാണ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്ന തീവ്രവാദികളെ പിടികൂടുന്നതാണ് സിനിമയുടെ പ്രമേയം. സിനിമയുടെ സിഡികളും ഡിവിഡികളും നിരോധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പാക്കിസ്ഥാനില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.
എന്നാല്‍ സിനിമ പാക്കിസ്ഥാനോ മുസ്‌ലിം സമൂഹത്തിനോ എതിരല്ലെന്ന് സംവിധായകന്‍ നീരജ് പാണ്‌ഡെ പറഞ്ഞു.