അടിമപ്പണിയെടുപ്പിച്ചതിന് പണി കിട്ടി : യുഎസില്‍ അഞ്ച് ഇന്ത്യക്കാര്‍ക്ക് വന്‍തുക നഷ്ടപരിഹാരം

ന്യൂഓര്‍ലിയന്‍സ്: അടിമപ്പണി ചെയ്യിച്ചെന്ന കേസില്‍ അലബാമയിലെ സിഗ്‌നല്‍ ഇന്റര്‍നാഷണല്‍ കമ്പനി, മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ക്ക് ഒരുകോടി 20ലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ ജൂറി വിധിച്ചു.ജേക്കബ് കടക്കരപ്പള്ളി, ഹേമന്ത്, ആന്‍ഡ്രൂസ് ഐസക്ക് പടവീട്ടിയില്‍, സോണി വാസുദേവന്‍ സുലേഖ, പളനിയാണ്ടി തങ്കമണി എന്നിവരാണ് ന്യൂഓര്‍ലിയന്‍സ് ഡിസ്ട്രിക് കോടതിയില്‍ കേസുകൊടുത്ത് അനുകൂല വിധി നേടിയത്. ഇന്ത്യയിലുള്ള റിക്രൂട്ടിംഗ് കമ്പനി, ന്യൂഓര്‍ലിയന്‍സിലെ അഭിഭാഷകന്‍ എന്നിവരും കേസില്‍ പ്രതികളായിരുന്നു. ഇവരില്‍നിന്ന് 915000ഡോളര്‍ വീതം പിഴ ഈടാക്കി വാദികള്‍ക്കു നല്‍കും.

കട്രീന കൊടുങ്കാറ്റിനെത്തുടര്‍ന്നു നാശം നേരിട്ട കപ്പല്‍ശാല നന്നാക്കുന്ന ജോലിക്ക് മൊത്തം 500 ഇന്ത്യക്കാരെയാണു കമ്പനി 2005ല്‍ റിക്രൂട്ടു ചെയ്തത്. നല്ല ശമ്പളവും കുടുംബങ്ങള്‍ക്ക് താമസ സൗകര്യവും നല്‍കാമെന്നു പറഞ്ഞിരുന്നു. റിക്രൂട്ടു ചെയ്ത ഏജന്റ് ഓരോരുത്തരില്‍നിന്നും പതിനായിരം ഡോളര്‍ ഈടാക്കി.

മിസിസിപ്പിയിലെ പസ്‌കാഗുലയിലെ സിഗ്നല്‍ ഷിപ്പ്‌യാര്‍ഡില്‍ എത്തിയ തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന താമസസൗകര്യ രേഖകള്‍ കിട്ടിയില്ല. ലേബര്‍ ക്യാമ്പുകളില്‍ തീര്‍ത്തും മോശമായ സാഹചര്യത്തില്‍ അവരെ പാര്‍പ്പിച്ചു. 167 ചതുരശ്രമീറ്ററിലുള്ള സ്ഥലത്ത് 24 പേര്‍ക്ക് ഒരുമിച്ചു താമസിക്കേണ്ടിവന്നു. ഇതിനായി ഓരോരുത്തരില്‍നിന്നും കമ്പനി 1050 ഡോളര്‍വീതം ഈടാക്കുകയും ചെയ്തു

Top