ഇമേജ് എഡിറ്റിങ്ങില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിട്ട അഡോബ് ഫോട്ടോഷോപ്പിന് 25 വയസ്സ്,് 1990 ജനുവരിയിലാണ് അഡോബ് ആദ്യ ഫോട്ടോഷോപ്പ് പതിപ്പ് പുറത്തിറക്കിയത്.
തോമസ് നോള്‍ , ജോണ്‍ നോള്‍ എന്നീ സഹോദരന്മാര്‍ അവരുടെ പിതാവായ ഗ്ലെന്‍ നോളിന്റെ 64കെ.ബി. മാക് കമ്പ്യൂട്ടറില്‍ നടത്തിയ ശ്രമങ്ങളാണ് ഇന്നത്തെ ഫോട്ടോഷോപ്പിന്റെ തുടക്കം.ജോണിന്റെ ഫോട്ടോ എഡിറ്റിങ്ങിലുള്ള കഴിവും പ്രോഗ്രാമിങ്ങ് രംഗത്തുള്ള തോമസിന്റെ കഴിവും ഏകീകരിച്ചു 1987 ല്‍ ഗ്രെയ്‌സ്‌കെയില്‍ ചിത്രങ്ങള്‍ ശരിയായി പ്രദര്‍ശിപ്പിക്കാനുള്ള സബ് റൂട്ടിന്‍ എഴുതിയുണ്ടാക്കി.കൂടുതല്‍ സബ് റൂട്ടിനുകള്‍ എഴുതി ‘ഡിസ്‌പ്ലേ’ എന്ന പേരില്‍ ആദ്യ രൂപം ഉണ്ടാക്കി.
1988 സെപ്റ്റംബറില്‍ ജോണ്‍, അഡോബിന്റെ ക്രിയേറ്റീവ് സംഘത്തിന്റെ മുമ്പില്‍ തന്റെ സോഫ്‌റ്റ്വെയര്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നോള്‍ സഹോദരന്മാര്‍ അഡോബിയുമായി ഉടമ്പടിയിലെത്തി. പത്തു മാസങ്ങള്‍ക്കു ശേഷം 1990 ഫെബ്രുവരിയില്‍ ഫോട്ടോഷോപ്പ് 1.0 വിപണിയിലെത്തി.