തിരുവനന്തപുരം: അഡ്ജസ്റ്റ്മെന്റ് സമരമെന്ന പാര്‍ട്ടി നിലപാട് അറിയില്ലെന്ന് സിപിഐ നിയമസഭാകക്ഷി നേതാവ് സി. ദിവാകരന്. അഡ്ജസ്റ്റ്മെന്റ് സമരമെന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്കറിയില്ലെന്നും അത് സെക്രട്ടറിയുടെ വ്യക്തിപരമായ നിലപാടാകാമെന്നും ദിവാകരന് പറഞ്ഞു. തിരുവനന്തപുരത്തെ സീറ്റുവിവാദവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിക്ക് വിധേയനായ ശേഷം വീണ്ടും പരസ്യമായി പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് സി.ദിവാകരന്.
സിപിഐ അണികള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ഇത്തിരി കൂടിപ്പോയെന്നും അതുകൊണ്ട് ആരും പണിയെടുക്കില്ലെന്നും ദിവാകരന് പറഞ്ഞു. കെ.എം. മാണിയെ സഭാ സമ്മേളനത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.