ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ പ്രകോപനം തുടരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണങ്ങളിലും വെടിവെയ്പ്പിലും മൂന്നു ഗ്രാമീണര്‍ക്കും ഒരു ബിഎസ്എഫ് ജവാനും പരിക്കേറ്റു. ജനവാസ കേന്ദ്രങ്ങള്ക്കുനെരെയും സൈനിക പോസ്റ്റുകള്ക്കനേരെയുമാണ് പാക് വെടിവെയ്പ്പ് ഉണ്ടായത്.
ഇന്ത്യന്‍ സൈന്യവും അതേ നാണയത്തില്‍ തിരിച്ചടിക്കുന്നുണ്ട്. ഇതോടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകുകയാണ്. കാഷ്മീരിലെ ആര്‍എസ്പുര സെക്ടറിലടക്കം ഇന്ത്യയുടെ 63 സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് ഷെല്ലാക്രമണം ഉണ്ടായത്.