അനുകൂല സാഹചര്യമുണ്ടായാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയാവാം: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: അനുകൂലമായ സാഹചര്യം ഒരുക്കുകയാണെങ്കില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതിര്‍ത്തിയില്‍ സാഹസികത തുടരുകയാണെങ്കില്‍ പാകിസ്ഥാന്‍ കൂടുതല്‍ വേദനിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാക് സൈന്യം ഇന്ത്യന്‍ ഭാഗത്തേയ്ക്ക് ചെറിയ തോതിലുള്ള വെടിവയപ്പ് മാത്രമേ നടത്തുന്നുള്ളൂ. പാകിസ്ഥാന്റെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ ബിഎസ്എഫ് സജ്ജമാണ്. ഇന്ത്യയുടെ സ്വാഭാവികമായ ശക്തി പാകിസ്ഥാനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ കൂടുതലാണ്. ഇതു മനസിലാക്കാതെ പ്രതികരിക്കുകയാണെങ്കില്‍ പാകിസ്ഥാന്‍ ഏറെ സഹിക്കേണ്ടി വരുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

പരിച മാത്രമല്ല വാളും ഇന്ത്യയുടെ പക്കലുണ്ട്. പാക് പ്രകോപനത്തിന് തക്ക മറുപടി നല്‍കാന്‍ കഴിയാത്തത് കൊണ്ടല്ല സംയമനം പാലിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

Top