അനുഷ്‌ക ശര്‍മയ്ക്ക് വേണ്ടി പുതിയ സാരി വാങ്ങി ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍ പുതിയ സാരി വാങ്ങിയതാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത. സാരി വാങ്ങിയത് ഭാര്യയ്ക്ക് വേണ്ടിയൊന്നുമല്ല, നടി അനുഷ്‌ക ശര്‍മയ്ക്ക് വേണ്ടിയാണ്. ഉടന്‍ പുറത്തിറങ്ങുന്ന ആമിര്‍ ഖാന്‍ ചിത്രമായ പികെയിലെ നായികയാണ് അനുഷ്‌ക ശര്‍മ. പികെയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് സാരി വാങ്ങല്‍. ഒരു മണിക്കൂറോളം സമയമെടുത്താണ് ആമിര്‍ സാരി തെരഞ്ഞെടുത്തത്. ബനാറസില്‍ നിന്നാണ് സാരി വാങ്ങിയത്. വാരാണസി ആമിറിന്റെ അമ്മയുടെ നാടാണ്. പറ്റ്‌നയില്‍ നിന്നോ വാരാണസിയില്‍ നിന്നോയാണ് ആമിര്‍ തന്റെ ചിത്രങ്ങളുടെ പ്രമോഷന്‍ തുടങ്ങുക. രാജ്കുമാര്‍ ഹിറാനിയാണ് പികെ സംവിധാനം ചെയ്തിരിക്കുന്നത്. ആമിര്‍ ഖാന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ത്രീ ഇഡിയറ്റ്‌സ് സംവിധാനം ചെയ്താണ് രാജ്കുമാര്‍ ഹിറാനി ബോളിവുഡില്‍ സജീവമാകുന്നത്. വിധു വിനോദ് ചോപ്രയാണ് പികെ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഡിസംബര്‍ 19ന് ചിത്രം തിയെറ്ററില്‍ എത്തും.

Top