ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിന്റെ ഭൗതികാവശിഷ്ടം കാശ്മീരില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പിഡിപി എംഎല്‍എമാര്‍ രംഗത്ത്. അഫ്സലിനെ തൂക്കിലേറ്റിയത് നീതികേടാണെന്നും ഇവര്‍ ആരോപിച്ചു.
കാശ്മീരില്‍ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ സാധിച്ചതിനു പാക്കിസ്ഥാനും തീവ്രവാദികള്‍ക്കും മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് നന്ദി പറഞ്ഞിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ എംഎല്‍എമാരുടെ ആവശ്യവും വിവാദമുയര്‍ത്തിയിരിക്കുകയാണ്.