തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ രാസ പരിശോധന രജിസ്റ്റര്‍ തിരുത്തിയ കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. മുന്‍ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത അനാലിസ്റ്റ് എം ചിത്ര എന്നിവരെയാണ് വെറുതെ വിട്ടത്. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസില്‍ വിധി പറഞ്ഞത്.
രേഖകള്‍ തയ്യാറാക്കിയവര്‍ക്ക് തിരുത്താന്‍ അവകാശമുണ്ടെന്ന് കോടതി. ആരേപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ഗൂഢാലോചന കുറ്റം തെളിയ്ക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.
കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും സത്യം ജയിച്ചുവെന്നും കേസിനു പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടാകാമെന്നും ഇരുവരും പ്രതികരിച്ചു. അതേസമയം, വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഹര്‍ജി സമര്‍പ്പിച്ച ജോമോന്‍ പുത്തന്‍പുരയക്കല്‍ അറിയിച്ചു.