ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി പൊലീസ് ‘ഇസഡ്’ കാറ്റഗറി സുരക്ഷയൊരുക്കി ഡല്‍ഹി പൊലീസ്. യന്ത്രത്തോക്കേന്തിയ 12 കമാന്‍ഡോകള്‍ മുഴുവന്‍ സമയവും കെജ്രിവാളിന്രെ സുരക്ഷയ്ക്കുണ്ടാകും. അദ്ദേഹത്തിന്രെ വസതിയിലും സായുധരായ ഗാര്‍ഡുമാരെ നിയോഗിക്കും. മെറ്റല്‍ ഡിറ്റെക്ടര്‍ കവാടം വഴി മാത്രമേ സന്ദര്‍ശകരെ വസതിയിലേക്ക് കടത്തിവിടുകയുള്ളു.
നിയമസഭാ കക്ഷി നേതാവായി ആംആദ്മി കെജ്രിവാളിനെ തിരഞ്ഞെടുത്തതോടെയാണ് അദ്ദേഹത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരിക്കെ തനിക്ക് സുരക്ഷ വേണ്ടെന്ന് കെജ്രിവാള് നിര്‍ബന്ധം പിടിച്ചിരുന്നു. എന്നാല്‍ ഇത്തവണ സുരക്ഷയെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.