അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം: കെ മുരളീധരന്‍

തിരുവനന്തപുരം: അഴിമതിക്കാരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. സൂരജിനെതിരായ നടപടിയോടെ വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. സൂരജിനെതിരായ ആക്ഷേപങ്ങള്‍ സര്‍ക്കാരിന്റെ വീഴ്ചയല്ല. അത് ഉദ്യോഗസ്ഥരുടെ അഴിമതിയായി കണ്ടാല്‍ മതി. ചില ഉദ്യോഗസ്ഥരുടെ പ്രവൃത്തികള്‍ മാത്രമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിജിലന്‍സിന്റെ പ്രവര്‍ത്തന മികവാണ് പുതിയ നടപടിയിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഈ അവസരത്തില്‍ വിജിലന്‍സ് വകുപ്പു കൈകാര്യം ചെയ്യുന്ന മന്ത്രിയെ അഭിനന്ദിക്കുന്നതായും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Top