അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ വിഷുകാലത്തും ഫലം കണ്ടില്ല. നിത്യോപയോഗ സാധനങ്ങള്‍ക്ക് 25 ശതമാനം വരെ വില കൂടിയതായി എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ കണ്ടത്തല്‍. പച്ചക്കറിക്ക് 34.8 ശതമാനം വരെ വിലകൂടി. വില വര്ദ്ധനവില്ലന്ന സര്‍ക്കാര്‍ വാദം തെറ്റന്ന് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വിഷു വിപണി സജീവമായ ഏപ്രില്‍ 13 ലെ വിലനിലവാരവും ക!ഴിഞ്ഞ വര്‍ഷത്തെ വിലയും തമ്മിലുള്ള എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ താരതമ്യത്തിലാണ് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതായി കണ്ടത്തിയിരിക്കുന്നത്. വിവിധ ഇനം അരിക്ക് 2.09 ശതമാനം മുതല്‍ 7.80 ശതമാനം വരെ വിലകൂടി. പരിപ്പിനങ്ങള്‍ക്ക് 29 ശതമാനം വരെയാണ് വര്‍ദ്ധന. ചെറുപയര്‍ പരിപ്പിന് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 22 ശതമാനവും ഉ!ഴുന്ന് പരിപ്പിന് 29 ശതമാനവും തുവര പരിപ്പിന 22 ശതമാനവും വില കൂടി.