അസ്യൂസിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ സൂം ZX550 വിപണിയില്‍ എത്തുന്നു

കാമറയ്ക്ക് പ്രധാന്യം നല്‍കി അസ്യൂസ് വിപണിയില്‍ എത്തിക്കുന്ന പുതിയ സ്മാര്‍ട്ട് ഫോണാണ് സൂം ZX550.  സെന്‍ഫോണ്‍ സീരീസില്‍ ഇറക്കുന്ന അസ്യൂസ് സൂമിന്റെ സവിശേഷത സാങ്കേതിക മികവുകളാണ്.

5.5 ഇഞ്ച് മള്‍ട്ടി ടച്ച് എച്ച്.ഡി ഡിസ്പ്‌ളേ, സ്‌ക്രീനിന് ഒലിയോഫോബിക് കോട്ടിംഗ് -കോണിംഗ് ഗൊറില്ല ഗ്‌ളാസ് സുരക്ഷ, ക്വോഡ് കോര്‍ 2.3GHz പ്രൊസസര്‍, 2ജിബി  4ജിബി റാം, മൈക്രോം സിം, ആന്‍ഡ്രോയിഡ് 5.0 ലോലിപ്പോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം, 128 ജിബി ഇന്റേണല്‍ മെമ്മറി, 64 ജിബി വരെ ഉയര്‍ത്താവുന്ന മൈക്രോ എസ്.ഡി. എന്നിവയുണ്ട്.

ഡ്യുവല്‍ എല്‍.ഇ.ഡി ഫ്‌ളാഷോടുകൂടി 13 എം.പി പ്രൈമറി കാമറ, 3X സൂം, അഞ്ച് എം.പി ഫ്രണ്ട് കാമറ, അഞ്ച് ജിബി ഫ്രീ ലൈഫ് ടൈം വെബ് സ്‌റ്റോറേജ് എന്നിവയാണ് പ്രത്യേകതകള്‍. പ്രതീക്ഷിക്കുന്ന വില 25,000

Top