ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക ഇടവേള നല്‍കുന്നതായി മാവോയിസ്റ്റ് വാര്‍ത്താക്കുറിപ്പ്

വയനാട്: സംസ്ഥാനത്തെ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് മാവോയിസ്റ്റ് വാര്‍ത്താക്കുറിപ്പ്. രാഷ്ട്രീയ സൈനിക ക്യാമ്പയിന് താല്‍ക്കാലിക ഇടവേള നല്‍കുകയാണെന്നും പാലക്കാട് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മാവോയിസ്റ്റ് വക്താവ് ജോഗിയുടെ പേരില്‍ പുറത്തുവന്ന കുറിപ്പിലാണ് സായുധ പോരാട്ടം നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരിക്കുന്നത്. തങ്ങള്‍ നടത്തിയ ഗറില്ലാ പോരാട്ടം വിജയകരമായിരുന്നുവെന്നും മാവോയ്സ്റ്റ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Top