ജോലിയോടുള്ള സോനം കപൂറിന്റെ ആത്മാര്‍ഥതയാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാര വിഷയം. കൃത്യസമയത്ത് ഷൂട്ടിങ് തീര്‍ക്കാന്‍ പാരിസിലെ പുതുവത്സരാഘോഷം വെട്ടിക്കുറച്ച് നടി ഇന്ത്യയിലേക്ക് മടങ്ങി എത്തിയിരിക്കുന്നു. പുതുവത്സരത്തോടൊപ്പം അവധിക്കാലവും പാരിസില്‍ ആഘോഷിച്ച് ജനുവരി ഏഴിന് മടങ്ങാനായിരുന്നു സോനത്തിന്റെ ആദ്യ തീരുമാനം. എന്നാല്‍ അടുത്ത സിനിമയുടെ നിര്‍മാതാവ് അര്‍ബാസ് ഖാനുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ജനുവരി രണ്ടിനുതന്നെ സോനം തിരിച്ചെത്തി. അച്ഛന് അനില്‍ കപൂറിന്റെ പിറന്നാളും ക്രിസ്മസും ദുബായിയിലാണ് സോനം ആഘോഷിച്ചത്. പുറത്തിറങ്ങാനുള്ള ചിത്രത്തിന്റെ പ്രമോഷണല്‍ പരിപാടികളിലും സോനത്തിന് പങ്കെടുക്കേണ്ടതുണ്ട്. കഴിഞ്ഞ സിനിമയുടെ പ്രമോഷന് പോഗ്രാമുകളില്‍ സോനത്തിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതില്‍ നടിക്ക് വലിയ വിഷമമുണ്ടായിരുന്നതായും അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്തായാലും പാരിസില്‍ അവധിയാഘോഷിക്കുന്ന സുഹൃത്തുക്കളെ തനിച്ചാക്കി സോനം തിരിച്ചെത്തിയിരിക്കുകയാണ്.