ന്യൂഡല്‍ഹി: ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ കേസെടുക്കുന്ന വകുപ്പ് നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഐപിസി 309 -ാം വകുപ്പാണ് നീക്കം ചെയ്യുന്നത്. ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരുന്നു ഇതുവരെ ആത്മഹത്യാശ്രമം. തീരുമാനത്തിന് 18 സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയുണ്ടെന്നും കേന്ദ്രം പറഞ്ഞു. ആത്മഹത്യാശ്രമം കുറ്റകരമാണ് എന്ന നിയമത്തിനെതിരെ സുപ്രീം കോടതിയും വിവിധ മനുഷ്യാവകാശ സംഘടനകളും നേരത്തെതന്നെ നിരവധി തവണ രംഗത്തു വന്നിരുന്നു.