ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കേസില്‍ നിന്ന് അശോക് ചവാനെ ഒഴിവാക്കില്ല

മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിയുമായി ബന്ധ്പപെട്ട കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാനെ ഒഴിവാക്കണമെന്ന സി.ബി.ഐയുടെ ആവശ്യം ബോംബെ ഹൈക്കോടതി തള്ളി. അതേസമയം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി ഉത്തരവില്‍ നാലാഴ്ചത്തെ സ്‌റ്റേ വേണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.

രണ്ടു മാസം മുന്‍പ് ഇടക്കാല ഉത്തരവിലൂടെ ചവാനെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. സിബിഐയുടെ അപ്പീലില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ചവാനെതിരേ നടപടികള്‍ സ്വീകരിക്കരുതെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്.

Top