ലാസ് വേഗസ്: ആന്‍ഡ്രോയ്ഡ് ടെലിവിഷനും എത്തുന്നു. ലാസ്‌വേഗസില്‍ നടന്ന ഇലക്ട്രോണിക് കണ്‍സ്യൂമര്‍ എക്‌സിബിഷന്‍ ഷോയില്‍ ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയത് ടെലിവിഷന്‍ നിര്‍മ്മാതക്കളില്‍ മുന്‍ നിരക്കാരായ സോണിയാണ്.
സോണിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ടിവി ഈ വര്‍ഷം തന്നെ എത്തും. ഇത് ടെലിവിഷന്‍ ഗെയിംസ് കളിക്കുന്നതില്‍ പുത്തന്‍ അനുഭവം നല്‍കുമെന്നാണ് സോണി പറയുന്നത്, ഒപ്പം ഗൂഗിള്‍ പ്ലേ ആപ്പുകള്‍ ഇതില്‍ പ്രവര്‍ത്തിപ്പിക്കാം. ക്രോം കാസ്റ്റ് പോലുള്ള സംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
സിഇഎസില്‍ പ്രമുഖ ടെലിവിഷന്‍ നിര്‍മ്മാതക്കള്‍ ആള്‍ട്രാ എച്ച്.ഡി ടെലിവിഷനുകളുടെ പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനോടപ്പമാണ് ആന്‍ഡ്രോയ്ഡ് ടെലിവിഷനുകള്‍ ഇറക്കുമെന്ന പ്രഖ്യാപനവും വന്നിരിക്കുന്നത്.
ഇപ്പോള്‍ തന്നെ ടെലിവിഷനില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സ്മാര്‍ട്ട് ടെലിവിഷനുകള്‍ക്ക് പ്രചാരം വര്‍ദ്ധിക്കുന്നു. അതിനാല്‍ സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് മുഖ്യ ഓപ്പറേറ്റിങ്ങ് പ്ലാറ്റ്‌ഫോമിന് പലതും ചെയ്യാന്‍ സാധിക്കും സോണി ഓപ്പറേറ്റിങ് ഓഫീസര്‍ മൈക്ക് ഫസിലോ പറയുന്നു.