ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ ചേരിപ്പോരിനും നേതാക്കളുടെ തമ്മിലടിയും ഒത്തുതീര്‍പ്പിലേക്കു വഴിമാറുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന സ്ഥാപക നേതാവ് പ്രശാന്ത് ഭൂഷണ് ഉടന്‍ കാണാമെന്നാണു ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കേജരിവാള്‍ മറുപടി നല്‍കിയിരിക്കുന്നത്. കേജരിവാള്‍ ആഗ്രഹിക്കുന്ന പക്ഷം യാദവിനൊപ്പം സംഭാഷണം നട ത്താന്‍ ആഗ്രഹമുണെ്ടന്നു പ്രശാന്ത് ഭൂഷണ്‍ സന്ദേശമയച്ചിരുന്നു.
ചികിത്സയ്ക്കായി ബംഗളൂരുവിലായിരുന്നു കേജരിവാള്‍ ഡല്‍ഹിയില്‍ തിരിച്ചത്തെിയതിനുപിന്നാലെ ഭൂഷണെയും യാദവിനെയും രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നു നീക്കാന്‍ മുന്‍കൈയെടുത്ത നേതാക്കള്‍ യോഗേന്ദ്ര യാദവിനെ സന്ദര്‍ശിച്ചു. സഞ്ജയ് സിംഗ്, കുമാര്‍ വിശ്വാസ്, അശുതോഷ്, ആശിഷ് ഖത്തോന്‍ എന്നിവരാണു യാദവിനെ കണ്ടത്.