ആഭ്യന്തരവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് ടോമിന്‍ തച്ചങ്കരിക്ക് സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഐജി ടോമിന്‍ തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തച്ചങ്കരിക്ക് പുറമേ ഐ.ജി ഷേക്ക് ദര്‍വേസ് സാഹിബും എ.ഡി.ജി.പിയാകും. ആഭ്യന്തരവകുപ്പിന്റെ എതിര്‍പ്പവഗണിച്ചാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കിയത്. ചീഫ് സെക്രട്ടറിയും തച്ചങ്കരിയുടെ സ്ഥാനക്കയറ്റത്തെ എതിര്‍ത്തു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തച്ചങ്കരി അന്വേഷണം നേരിടുന്നുണ്ട്. കൂടാതെ ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തിയതിന്റെ പേരിലും തച്ചങ്കരി വിവാദങ്ങളില്‍ ഉള്‍പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തച്ചങ്കരിയുടെ സ്ഥാനക്കയറ്റത്തെ ആഭ്യന്തര വകുപ്പ് എതിര്‍ത്തത്.

അഞ്ച് ഡി.ഐ.ജിമാര്‍ക്ക് ഐജിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. എസ്. ശ്രീജിത്ത്, മഹിപാല്‍ യാദവ്. ഹരിനാഥ് മിശ്ര, വിജയ് ശ്രീകുമാര്‍, വിജയ് സാഖറെ എന്നിവരെയാണ് ഐജിമാരായി നിയമിച്ചത്.

Top