ആരാധകര്‍ക്ക് ആവേശം വിതറി യെന്നൈ അറിന്താല്‍ ട്രെയിലര്‍ പുറത്തിറങ്ങി

അജിത് ചിത്രം യെന്നൈ അറിന്താല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പൊങ്കലിന് തിയറ്ററിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹിറ്റ് മേക്കര്‍ ഗൗതം മേനോനാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെഗാനത്തിന് ആരാധകര്‍ വന്‍ വരവേല്‍പാണ് നല്‍കിയത്.

പതിവ് സോള്‍ട്ട് ആന്റ് പെപ്പര്‍ സ്‌റ്റൈല്‍ ഗെറ്റപ്പില്‍ നിന്ന് മാറിയുള്ള അജിത്തിന്റെ ഗെറ്റപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തൃഷയും അനുഷ്‌ക ഷെട്ടിയും നായികമാരായി എത്തുന്ന ചിത്രത്തില്‍ അരുണ്‍ വിജയ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നു.

Top