ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകളും എം.പിയുമായ മിസ ഭാരതിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസ് കണ്ടുകെട്ടി.
ഡല്‍ഹി ബിജ്വാസനിലുള്ള ഫാം ഹൗസാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്.
മിസയും ഭര്‍ത്താവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടി.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മിസയുടെ വീടുകളില്‍ ജൂലൈ എട്ടിന് കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രാജേഷ് അഗര്‍വാളിനെ മിസയുടെ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയത്തിൽ നേരത്തെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിനും പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്ന് ലാലു പ്രസാദ് യാദവ് ആരോപിച്ചിരുന്നു.
2008-09 കാലയളവിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകളിലൂടെ നേടിയ 1.2 കോടി രൂപക്കാണ് മിസ ഭാരതിയും ഭർത്താവ് ശൈലേഷ് കുമാറും സമ്പാദിച്ചെന്നാണ് കേസ്.