ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. മണ്ഡലം സെക്രട്ടറി വേണുഗോപാലാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. രാവിലെ ആറ് മണിക്ക് പരിസരവാസികളാണ് വീടിന് മുന്നില്‍ വേണുഗോപാലിന്റെ മൃതദേഹം കണ്ടെത്തിയത്.

Top