ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച നടക്കും. എ.എം ആരിഫ് എംഎല്‍എയും ജി. സുധാകരനും തമ്മിലുണ്ടായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ജില്ലാ സെക്രട്ടറിയറ്റ് നടക്കുന്നത്.
വിഷയം മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് ചില ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടിയേരി സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതെന്നാണ് സൂചന.
ഇരു നേതാക്കളും തമ്മിലുള്ള പോര് യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് കരുതുന്നത്.