ആശാറാം ബാപ്പുവിനെതിരായ പീഡനകേസിലെ സാക്ഷി വെടിയേറ്റ് മരിച്ചു

ഗാന്ധിനഗര്‍: സൂററ്റ് പീഡനക്കേസിലെ പ്രതി ആശാറാം ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞ ആള്‍ വെടിയേറ്റു മരിച്ചു. ആശാറാം ബാപ്പുവിന്റെ പാചകക്കാരന്‍കൂടിയായ അഖില്‍ ഗുപ്ത (35) യാണ് മരിച്ചത്.

വീട്ടിലേക്ക് പോകുമ്പോള്‍ അജ്ഞാതന്റെ വെടിയേറ്റ് അഖില്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിലെ രണ്ടാമത്തെ സാക്ഷിയായിരുന്നു അഖില്‍. ഗാന്ധിനഗര്‍ മജിസ്‌ട്രേറ്റിനു മുമ്പിലായിരുന്നു ഇയാള്‍ മൊഴി നല്‍കിയത്.

കഴിഞ്ഞ വര്‍ഷവും ആശാറാം ബാപ്പുവിന്റെ സഹായി വെടിയേറ്റ് മരിച്ചിരുന്നു.

Top