ആസാമില്‍ ഏഴു ബോഡോ തീവ്രവാദികളെ സൈന്യം പിടികൂടി

ഗോഹട്ടി: ആസാമില്‍ ആദിവാസികളെ കൂട്ടക്കൊല ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഏഴു ബോഡോ തീവ്രവാദികളെ സൈന്യം പിടികൂടി. ഇവരില്‍ നിന്ന് എകെ 47 റൈഫിളുകളും ജര്‍മന്‍, അമേരിക്കന്‍ നിര്‍മിത റൈഫിളുകളും ഉള്‍പ്പെടെ 10 ആയുധങ്ങള്‍ പിടിച്ചെടുത്തു.

സംസ്ഥാന പോലീസും സൈന്യവും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് തീവ്രവാദികള്‍ പിടിയിലായത്. കഴിഞ്ഞ ഡിസംബര്‍ 22 ന് നടന്ന കൂട്ടക്കൊലയില്‍ 80 ല്‍ അധികം ആദിവാസികളാണ് കൊല്ലപ്പെട്ടത്.

Top