ബെയ്ജിങ്: വാര്‍ത്തയെഴുതാനും റോബോട്ട്. ചൈനയില്‍ ഒരു റോബോട്ട് മാധ്യമപ്രവര്‍ത്തകന്‍ തയാറാക്കിയ പത്രറിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തി. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ ചൈനയിലെ ഉപഭോക്തൃ സൂചികയെക്കുറിച്ചുള്ളതായിരുന്നു 916 വാക്കുകളുള്ള ഈ ലേഖനം.
ചൈനീസ് സമ്പദ് ഘടനയുടെ പ്രത്യേകതകളെക്കുറിച്ചും ചൈന നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും എടുത്തു പറഞ്ഞുകൊണ്ടുള്ളതായിരുന്നു റോബോട്ട് മാധ്യമ പ്രവര്‍ത്തകന്റെ ലേഖനമത്രെ. സംഭവം ഹിറ്റായതോടെ ആശങ്കയിലായത് ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പാവം തൊഴിലാളികളാണ്.
വായനക്കാരില്‍നിന്നും മികച്ച പ്രതികരണം നേടിയ ഈ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ഡ്രീംറൈറ്റര്‍ എന്ന റോബോട്ട് മാധ്യമപ്രവര്‍ത്തകന് വേണ്ടി വന്നത് വെറും ഒരു മിനിറ്റാണത്രെ.
റോബോട്ട് തയാറാക്കിയ ലേഖനം മികച്ച വായനാസുഖം നല്‍കുന്നതും അനുഭവസമ്പത്തുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ തയാറാക്കുന്നതിന് തുല്യവുമായിരുന്നെന്ന് ലേഖനം വായിച്ചവരെ ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് ഗെയിമിങ് മേഖലയിലെ അതികായന്‍മാരായ ടെന്‍സെന്റ് ആണ് ഈ റോബോട്ട് നിര്‍മിച്ചത്.