ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായി ബാറ്റ് സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ പുതുക്കി ടയര്‍ നിര്‍മാതക്കളായ എം ആര്‍ എഫ്.
നിലവില്‍ ശിഖര്‍ ധവാന്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരുമായി എം ആര്‍ എഫ് സ്‌പോണ്‍സര്‍ഷിപ്പില്‍ ഏര്‍പ്പെട്ടിടുണ്ട്.
കോഹ്‌ലിയുമായി എട്ട് വര്‍ഷത്തേക്ക് 100 കോടി രൂപയുടെ കരാറിലാണ് കമ്പനി ഏര്‍പ്പെട്ടിരിക്കുന്നത്. മുന്‍താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബ്രയന്‍ ലാറ, സ്റ്റീവ് വോ എന്നിവരെയും എം ആര്‍ എഫ് സ്‌പോണ്‍സര്‍ ചെയ്തിരുന്നു.
കുറച്ച് മാസങ്ങള്‍ക്കു മുമ്പ് പ്യുമയുമായി 110 കോടി രൂപയുടെ കരാറിലും കോഹ്‌ലി ഒപ്പുവച്ചിരുന്നു.