കെടിഎം, ആര്‍സി 390, കവാസാക്കി നിന്‍ജ 300 എന്നിവരടങ്ങിയ ശ്രേണിയോട് കിടപിടിക്കാന്‍ യമഹയുടെ വൈ സെഡ് എഫ് ആര് 3 ഇന്ത്യന്‍ നിരത്തിലെത്തി. ഇന്തോനോഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഘടകങ്ങള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്ത് നിര്‍മിച്ച ആര് 3 യ്ക്ക് 3.25 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില.
യമഹയുടെ പുതിയ എന്‍ട്രിലെവല്‍ സ്പോര്‍ട്സ് ബൈക്കിന്റെ 321 സിസി , ട്വിന്‍ സിലിണ്ടര്‍ , ഫ്യുവല്‍ ഇന്‍ജക്ടഡ് , ലിക്വിഡ് കൂള്‍ഡ് , ഫോര്‍ സ്ട്രോക്ക് എന്ജിന് 41 ബിഎച്ച്പിയാണ് കരുത്ത് . പരമാവധി ടോര്‍ക്ക് 29.6 എന്‍എം. ആറ് സ്പീഡാണ് ഗീയര്‍ബോക്സ്. മുന്നില്‍ 298 മിമീ ഡിസ്ക് ബ്രേക്കും പിന്നില്‍ 220 മിമീ ഡിസ്ക് ബ്രേക്കും ഉപയോഗിക്കുന്ന ബൈക്കിന് ഭാരം 169 കിലോഗ്രാം. എബിഎസ് വകഭേദം നിലവില്‍ ലഭ്യമല്ല.
മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും അടങ്ങുന്നതാണ് സസ്പെന്ഷന് സംവിധാനം. ടാങ്ക് കപ്പാസിറ്റി 14 ലീറ്റര്‍ . ഇന്ത്യയിലെ റോഡുകള്ക്കിണങ്ങും വിധം 160 മിമീ ഗ്രൗണ്ട് ക്ലിയറന്‍സും ഇതിനുണ്ട്. കറുപ്പ് , നീല ബോഡി നിറങ്ങളില്‍ ആര് 3 ലഭ്യമാണ്. തിരഞ്ഞെടുത്ത യമഹ ഡീലര്‍ഷിപ്പുകളില്‍ ഓഗസ്റ്റ് 20 ന് ആര് 3 വില്‍പ്പനയ്ക്കെത്തും.