മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരേ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം.ജയത്തോടെ ചെന്നൈ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എതിരില്ലാത്ത മുന്നു ഗോളിനാണ് ചെന്നൈയിന്‍ പരാജയപ്പെടുത്തിയത്. അവസാന 30 മിനിറ്റിലാണ് ചെന്നൈയിന്‍ മൂന്നു ഗോളുകളും നേടിയത്. 71-ാം മിനിറ്റില്‍ പെലിഷാരിയും 81-ാം മിനിറ്റില്‍ ധനായും 89-ാം മിനിറ്റില്‍ ക്രിസ്റ്റിനുമാണ് ചെന്നൈയിനു വേണ്ടി ഗോളുകള്‍ നേടിയത്.
ചെന്നൈയിന്‍ ഇപ്പോള്‍ 10 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണുള്ളത്. 12 പോയിന്റുള്ള മുംബൈ ആറാം സ്ഥാനത്താണ്.