വാഷിങ്ടണ്‍: ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി ഇന്ത്യന്‍ വംശജനായ റിച്ചാര്‍ഡ് രാഹുല്‍ വര്‍മ(46) നിയമിതനാകും. ഇതിനായി യു.എസ് പാര്‍ലമെന്റിന്റെ സെനറ്റ് അംഗീകാരം ലഭിച്ചു. നാന്‍സി പവല്‍ വിരമിച്ച ഒഴിവിലാണ് വര്‍മയുടെ നിയമനം. ഒരു ഇന്ത്യന്‍ വംശജനെ അമേരിക്കയുടെ അംബാസഡറായി നിയമിക്കുന്നത് ആദ്യമായാണ്.
ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി റിച്ചാര്‍ഡ് ഉടന്‍തന്നെ ഇന്ത്യയിലെത്തും.
യു.എസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണിന്റെ കീഴില്‍ അസിസ്റ്റന്റ് സെക്രട്ടറിയായും റിച്ചാര്‍ഡ് രാഹുല്‍ വര്‍മ സേവനമനുഷ്ഠിച്ചിട്ടുണ്ട് .