ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണുകളെ ആക്രമിച്ച് കാന്‍ഡി ക്രഷ് വൈറസ്

കാന്‍ഡി ക്രഷ് ഗെയിം റിക്വസ്റ്റുകള്‍ കൊണ്ട് ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്‍ നിറഞ്ഞ് മടുത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് കാന്‍ഡി ക്രഷ് വഴി വീണ്ടുമൊരു ‘പണി’.കാന്‍ഡി ക്രഷ് ഗെയിമുകളില്‍ വൈറസ് ബാധിച്ചിരിക്കുന്നതായാണ് വിവരം. കാന്‍ഡി ക്രഷ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലെ പേഴ്‌സണല്‍ ഡേറ്റ ഇതു വഴി മോഷ്ടിക്കുന്നു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സുരക്ഷ കമ്പനികളില്‍ ഒന്നായ ഇസെറ്റ് പറയുന്നത് സൈബര്‍ കുറ്റവാളികള്‍ പ്രമുഖ ഗെയിംമുകളായ കാന്‍ഡി ക്രഷ്,പ്ലാന്റ്‌സ് വിഎസ് സോംബീംസ്, സൂപ്പര്‍ ഹീറോ അഡ്വെഞ്ചര്‍ തുടങ്ങിയവ ഉപയോഗിച്ച് സമാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ മൊബൈയിലേക്ക് ട്രോജന്‍ വൈറസുകളെ ഗൂഗിള്‍ പ്ലേസ്റ്റോര്‍ മുഖാന്തരം നേരിട്ട് കടത്തി വിടുകയാണെന്നാണ്. ട്രോജന്‍ ആന്‍ഡ്രോയ്ഡ് വൈറസുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട സ്മാര്‍ട്ട് ഫോണുകള്‍ ഇസെറ്റ് പരിശോധിച്ച് വരികയാണ്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അപ്‌ഡേറ്റായാണ് വൈറസ് എത്തുന്നത്. ഇതറിയാതെയാണ് അധികം പേരും ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ കാന്‍ഡി ക്രഷ് അപ്‌ഡേറ്റുകളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

Top