ബാംഗളൂര്‍: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 16 വെള്ളിയാഴ്ച വിക്ഷേപിക്കും. യൂറോപ്യന്‍ യൂണിയന് സ്പേസ് ഏജന്‍സിയുടെ ആരിയന്‍ 5 റോക്കറ്റിന്റെ സഹായത്തോടെയാവും വിക്ഷേപണം. വെള്ളിയാഴ്ച പുലര്‍ച്ചെ 2.08 ന് വിക്ഷേപണം നടക്കും. ഫ്രഞ്ച് ഗയാനയില്‍നിന്നാണ് വിക്ഷേപണമെന്ന് ഇസ്രോ വൃത്തങ്ങള്‍ അറിയിച്ചു. ജിസാറ്റിനൊപ്പം ഡിഐആര്ഇസിടിവി-14 നെയും ആരിയന്‍ 5 ഭ്രമണപഥത്തിലെത്തിക്കും.