ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ടീം ചൊവ്വാഴ്ച

മുംബൈ: നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കും ഏകദിന ക്രിക്കറ്റ് ലോകകപ്പിനുമുള്ള ഇന്ത്യന്‍ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. അഞ്ചംഗ സെലക്ഷന്‍ പാനലാണ് ലോകകപ്പ് മുന്നില്‍ കണ്ട് അവസാന 15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നത്. നേരത്തെ ലോകകപ്പിനുള്ള 30 അംഗ സാധ്യതാ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ത്രിരാഷ്ട്ര, ലോകകപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ചൊവ്വാഴ്ച തിരഞ്ഞെടുക്കുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി സഞ്ജയ് പട്ടേലാണ് അറിയിച്ചത്. സന്ദീപ് പട്ടേലാണ് സെലക്ഷന്‍ കമ്മിറ്റിയെ നയിക്കുന്നത്.

ഇന്ത്യയെ കൂടാതെ ആതിഥേയരായ ആസ്‌ത്രേലിയ, ഇംഗ്ലണ്ട് എന്നിവരാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഈ മാസം 16ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുക. ഈ മാസം 18ന് ആസ്‌ത്രേലിയക്കെതിരേയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം.

ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെയാണ് ആസ്‌ത്രേലിയയിലും ന്യൂസിലന്‍ഡിലും സംയുക്തമായി ലോകകപ്പ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. ഫെബ്രുവരി എട്ടിന് ഇന്ത്യ പരിശീന മല്‍സരങ്ങളില്‍ പങ്കെടുക്കും.

Top