റാഞ്ചി: ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. ആശ്വാസജയമെങ്കിലും നേടി വന്‍ നാണക്കേട് ഒഴിവാക്കാന്‍ ലങ്കയുടെ ശ്രമിക്കുമ്പോള്‍ അഞ്ചാം മത്സരവും ജയിച്ച് പരമ്പര ഇന്ത്യ തൂത്തവാരാനാണ് ലക്ഷ്യമിടുന്നത്. റാഞ്ചിയിലാണ് മത്സരം.
പരമ്പരയിലുടനീളം ഇന്ത്യക്ക് ഒരുതരത്തിലും വെല്ലുവിളി സൃഷ്ടിക്കാന്‍ ലങ്കക്കായില്ല. ഇക്കാര്യം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് തന്നെ സമ്മതിക്കുന്നുമുണ്ട്. പരമ്പര നേടിയതിനാല്‍ അവസാന മത്സരത്തില്‍ സുരേഷ് റെയ്‌നയ്ക്ക് വിശ്രമം അനുവദിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചു.
റെയ്‌നക്ക് പകരം മഹാരാഷ്ട്ര ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവ് അന്താരാഷ്ട്ര ഏകദിനത്തില്‍ തന്റെ അരങ്ങേറ്റ മത്സരം കളിക്കും. വേറെ മാറ്റങ്ങളൊന്നും ഇന്ത്യ ടീമില്‍ വരുത്തിയിട്ടില്ല.
നാലാം ഏകദിനത്തിന് തെരഞ്ഞെടുത്ത 13 അംഗ ടീമിനെ നിലനിര്‍ത്തി. ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടി 29 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത പ്രകടനമാണ് കേദാര്‍ ജാദവിനെ ടീമിലെത്തിച്ചത്.