ഇന്റക്‌സിന്റെ പുതിയ സ്മാര്‍ട്ട്ഫോണായ അക്വാ ഐ5 ഒക്ടാ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. ആമസോണ്‍ ഇന്ത്യയിലൂടെ മാത്രമേ ഇത് ലഭ്യമാകൂ. 7,499 രൂപയാണ് വില. അക്വാ ഐ5 എച്ച്ഡിക്കും അക്വാ ഐ5 മിനിക്കും ശേഷം ഇന്റക്‌സ് എത്തിക്കുന്ന ഫോണാണിത്.
1.4 ജിഗാഹെര്‍ട്‌സിലുള്ള ഒക്ടാ കോര്‍ മീഡിയാടെക്ക് പ്രൊസസ്സാണിത്. ഇതിന്റെ ചിപ്‌സെറ്റിനാണ് ഏറെ പ്രത്യേകതകളുള്ളത്. ബ്ലാക്ക്, ബ്ലൂ, വൈറ്റ് കളര്‍ വേരിയന്റുകളിലാണീ ഫോണ്‍ ലഭിക്കുന്നത്. ഡ്യൂവല്‍ സിം (ജിഎസ്എം പ്ലസ് ജിഎസ്എം) ഫെസിലിറ്റിയുള്ള ഫോണാണിത്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റിലാണിത് പ്രവര്‍ത്തിക്കുന്നത്.
ഇതിന് 5 ഇഞ്ച് ക്യുഎച്ച്ഡി (540 x 960 പിക്‌സല്‍സ്) റസല്യൂഷനിലുള്ള ഡിസ്‌പ്ലേയാണുള്ളത്. 1 ജിബി റാം ഫോണിന് കരുത്ത് പകരുന്നു. ഇതുകൂടാതെ 8 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമുണ്ട്. മൈക്രോ എസ്ഡി കാര്‍ഡിലൂടെ ഇത് 32 ജിബിക്ക് മുകളില്‍ ഉയര്‍ത്താനുമാകും. എല്‍ഇഡി ഫ്‌ലാഷ് സഹിതമുള്ള 13 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് റിയര്‍ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ എന്നിവയും ഇതിലുണ്ട്. 3ജി, ജിപിആര്‍എസ്/ ഇഡിജിഇ, വൈഫൈ 802.11 b/g/n , മൈക്രോ യുഎസ്ബി, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്.