ഇന്റര്‍നെറ്റ് റിലീസിനൊരുങ്ങി 8:20

ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ് റിലീസിന് ഒരുങ്ങുകയാണ് നവാഗതനായ ശ്യാം മോഹന്‍
സംവിധാനം ചെയ്ത 8:20 എന്ന ചിത്രം. www.letfilm.com എന്ന വെബ്‌സൈറ്റിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

തിയേറ്ററുടമകളുടെ നിസ്സഹകരണത്തെ തുടര്‍ന്നാണ് സിനിമ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യുന്നത്. ലോകത്തെവിടെ നിന്നും ഡൗണ്‍ലോഡ് സിനിമ കാണാമെന്നതാണ് ഇന്റര്‍നെറ്റ് റിലീസിന്റെ പ്രത്യേകത.

8:20 ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യുമ്പോള്‍ സിനിമാ ലോകത്തിന് തന്നെ പുതിയൊരു വാതിലാണ് തുറന്ന് വരുന്നതെന്ന് ചിത്രത്തിന്റെ നിര്‍മാതാവായ സാബു ചെറിയാന്‍ പറയുന്നു. ഇന്റര്‍നെറ്റ് റിലീസ് സിനിമയ്ക്ക് ഗുണമാകുമെന്ന പ്രതീക്ഷയിലാണ് സാബു ചെറിയാന്‍.

അര്‍ജുന്‍ നന്ദകുമാറാണ് ചിത്രത്തിലെ നായകന്‍. ഗ്രാന്‍ഡ് മാസ്റ്റര്‍, കാസനോവ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടനാണ് അര്‍ജുന്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയില്‍ വേഷമിട്ട അവന്തിക മോഹനാണ് നായികയായി എത്തുന്നത്.

Top