ജറുസലേം: ഇസ്രേയല്‍-പാലസ്തീന് സംഘര്‍ഷത്തിന് അയവില്ല. ജറുസലേമില്‍ ചെക്ക് പോസ്റ്റുകള്‍ പുതുതായി സ്ഥാപിച്ച് ഇസ്രയേല്‍ പരിശോധന ശക്തമാക്കി. കല്ലും കത്തിയും ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഇസ്രേയേല്‍ മന്ത്രിതല യോഗമാണ് പരിശോധന സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. പൊലീസിനെ സഹായിക്കാനായി സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
ഇസ്രയേലി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ പാലസ്തീന് യുവാവിനെ വധിച്ചതായി ഇസ്രയേല്‍ അറിയിച്ചു.