മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിനിടെ കാണാതായ ദലിത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മുസാഫര്‍നഗര്‍ മണ്സൂര്പൂരിലാണ് സംഭവം. അജ്ഞാതരായ അക്രമികള്‍ യുവാവിനെ മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. മോനു (19) എന്ന യുവാവാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.