ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല: പെണ്‍കുട്ടിയെ കല്ലെറിഞ്ഞുകൊന്നു

DALIT ISSUE

മുസാഫര്‍നഗര്‍: ഇതര സമുദായത്തില്‍പ്പെട്ട യുവാവിനൊപ്പം കണ്ടതിനെ തുടര്‍ന്ന്
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പിതാവും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയെ കല്ലെറിഞ്ഞുകൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും സഹോദരനെയും പൊലീസ് അറസ്റ്റുചെയ്തു. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പാടത്ത് കണ്ടെത്തിയത്.ഇഷ്ടികകൊണ്ട് പെണ്‍കുട്ടിയെ എറിഞ്ഞുകൊന്നതാണെന്ന് ചോദ്യംചെയ്യലില്‍ ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Top