തിരുവനന്തപുരം: മോഡി സര്‍ക്കാരിന്റെ കേരള പതിപ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇഎംഎസ് ദിനാചരണ ചടങ്ങില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. നിയമവാഴ്ചയെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. ഏത് വീഡിയോ നോക്കിയാണ് അഞ്ച് എംഎല്‍എമാരെ പുറത്താക്കിയതെന്ന് അദ്ദേഹം ചോദിച്ചു. വനിത എംഎല്‍എമാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങും. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും കോടിയേരി പറഞ്ഞു.