ഉയര്‍ന്ന ഫയല്‍ സൈസുളള വീഡിയോകള്‍ വാട്‌സ് ആപ്പ് വഴി ഇനി അയക്കാം

വാട്‌സ് ആപ്പ് അവതരിപ്പിക്കുന്ന പുതിയ ആപ്പായ വീഡിയോ ഒപ്റ്റിമൈസര്‍ വഴി ഇനി ഉയര്‍ന്ന ഫയല്‍ സൈസുളള വീഡിയോകളും അയക്കാം. വലിയ വീഡിയോ ഫയലുകളെ ഒപ്റ്റിമൈസര്‍ ആപ്പ് ഉപയോഗിച്ച് കപ്രസ്സ് ചെയ്താണ് ഉയര്‍ന്ന ഫയല്‍ സൈസുളള വീഡിയോകള്‍ വാട്‌സ് ആപ്പിലുടെ അയക്കുന്നത്. കപ്രസ് ചെയ്യുന്ന വീഡിയോയുടെ റെസലൂഷന്‍ കുറയുമെന്നുളളത് ന്യൂനതയാണ്. 16 എംബി വരെയുളള വീഡിയോകളാണ് ഇത് വരെ അയക്കാമായിരുന്നത്.

നിലവില്‍ ആപ്പിന്റെ വിന്‍ഡോസ് പതിപ്പ് മാത്രമേ പുറത്തിറക്കിയിട്ടുള്ളൂ. വൈകാതെ ആന്‍ഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങും. വളരെ ലളിതമായാണ് ഒപ്റ്റിമൈസര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒറ്റതവണ ഒന്നിലധികം വീഡിയോകള്‍ കണ്‍വര്‍ട്ട് ചെയ്യാന്‍ സാധിക്കും.

കണ്‍വര്‍ട്ട് ചെയ്ത വീഡിയോകള്‍ നേരിട്ട് വാട്‌സ് ആപ്പ് വഴി അയക്കാന്‍ സാധിക്കും. വിഡിയോ ഈ ആപ്പ് ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യാനും സാധിക്കുമെന്നുളളതും പ്രത്യേകതയാണ്. എന്‍കോഡിങ് സ്പീഡ്, വീഡിയോ കണ്‍വേര്‍ഷന്‍ സ്പീഡ് എന്നിവയും യഥേഷ്ടം തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്നുളളതും വലിയ പ്രത്യേകതയാണ്.

Top