എം.ഐ നോട്ട്, നോട്ട് പ്രോ എന്നിവയുമായി ഷിയോമി എത്തി

വിപണിയില്‍ തരംഗമാവുന്ന ഷിയോമി എം.ഐ നോട്ട്, എം.ഐ നോട്ട് പ്രോ എന്നീ ഫാബ്ലറ്റുകള്‍ ചൈനയില്‍ പുറത്തിറക്കി. ഡിസ്‌പ്ലേ വലിപ്പം ഒഴിച്ചാല്‍ ബാക്കി സവിശേഷതകളില്‍ എം.ഐ 4ഉം എം.ഐ നോട്ടും തുല്യമാണ്. സാംസങ് നോട്ട് 4നെയും ആപ്പിള്‍ ഐഫോണ്‍ 6 പ്ലസിനെയും മറികടക്കാനായിട്ടാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

എം.ഐ നോട്ട്
എം.ഐ നോട്ടിന്റെ 5.7 ഇഞ്ച് 1080 X 1920 പിക്‌സല്‍ ഫുള്‍ ഹൈ ഡെഫനിഷന്‍ ഡിസ്‌പ്ലേക്ക് അരിക് അല്‍പം വളഞ്ഞ 2.5 ഡി ഗൊറില്ല ഗ്ലാസ് 3 സംരക്ഷണമുണ്ട്. ഒരു ഇഞ്ചില്‍ 386 പിക്‌സലാണ് വ്യക്തത. പകല്‍ നന്നായി കാണാന്‍ ഉയര്‍ന്ന കോണ്‍ട്രാസ്റ്റും ഡൈനാമിക് പിക്‌സല്‍ ക്രമീകരണവുമുള്ള Nela Tech എല്‍സിഡി സ്‌ക്രീനാണിത്. പിന്നില്‍ വളഞ്ഞ ത്രീഡി ഗ്ലാസാണ്. മൂന്ന് ജി.ബി റാം, 2.5 ജിഗാഹെര്‍ട്‌സ് എട്ടുകോര്‍ പ്രോസസര്‍, 16, 64 ജി.ബി ഇന്‍േറണല്‍ മെമ്മറികള്‍, ഇരട്ട ഫ്‌ലാഷും സോണി സിമോസ് സെന്‍സറുമുള്ള 13 മെഗാപിക്‌സല്‍ പിന്‍ കാമറ, തെളിച്ചമുള്ള സെല്‍ഫിക്ക് രണ്ട് മൈക്രോണ്‍ പിക്‌സലുള്ള നാല് മെഗാപിക്‌സല്‍ കാമറ, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റില്‍ മിനുക്കുപണി നടത്തി സൃഷ്ടിച്ച MIUI V6 ഓപറേറ്റിങ് സിസ്റ്റം, 3000 എം.എ.എച്ച് ബാറ്ററി, 161 ഗ്രാം ഭാരം, ഇരട്ട ഫോര്‍ജി സിം സ്‌ളോട്ടുകള്‍ എന്നിവയുണ്ട്.

എം.ഐ നോട്ട് പ്രോ
എം.ഐ നോട്ട് പ്രോയില്‍ 5.7 ഇഞ്ച് 2560 ഃ 1440 പിക്‌സല്‍ ക്വാഡ് എച്ച്.ഡി റസലൂഷന്‍ ഡിസ്‌പ്ലേ ഒരു ഇഞ്ചില്‍ 515 പിക്‌സല്‍ വ്യക്തത നല്‍കും. എട്ടുകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, നാല് ജി.ബി ഘജഉഉഞ4 റാം, 64 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫോര്‍ജി എല്‍ടിഇ പിന്തുണ, ഇരട്ട ഫ്‌ളാഷും സോണി സിമോസ് സെന്‍സറുമുള്ള 13 മെഗാപിക്‌സല്‍ പിന്‍ കാമറ, തെളിച്ചമുള്ള സെല്‍ഫിക്ക് രണ്ട് മൈക്രോണ്‍ പിക്‌സലുള്ള നാല് മെഗാപിക്‌സല്‍ കാമറ, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റില്‍ മിനുക്കുപണി നടത്തി സൃഷ്ടിച്ച MIUI V6 ഓപറേറ്റിങ് സിസ്റ്റം, 3000 എം.എ.എച്ച് ബാറ്ററി, വൈ ഫൈ, ജി.പി.എസ്, ബ്ലൂടൂത്ത്, എന്‍.എഫ്.സി എന്നിവയാണ് വിശേഷങ്ങള്‍.

എം.ഐ നോട്ട് 16 ജി.ബിക്ക് ഏകദേശം 23,000 രൂപയും 64 ജി.ബിക്ക് 28,000 രൂപയും നോട്ട് പ്രോക്ക് 33,000 രൂപയുമാണ് വില.

Top