തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി എം.വി. ജയരാജന് ഇന്ന് ജയില്‍ വിടും. ഹൈക്കോടതി ജഡ്ജിമാരെ ശുംഭന് എന്നു വിളിച്ചെന്ന ആരോപണത്തിലാണ് നാല് ആഴ്ചത്തെ തടവിന് ശിക്ഷിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇദ്ദേഹത്തെ വിട്ടയക്കുന്നത്. ഇതില്‍ ഒന്‍പതു ദിവസത്തെ ശിക്ഷ നേരത്തെ അനുഭവിച്ചിരുന്നു.