ആലപ്പുഴ: എ.എം ആരിഫ് എംഎല്‍എയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എഎ ഷുക്കൂര്‍. എന്നാല്‍ ക്ഷണം നിരസിച്ച് എംഎല്‍എയും രംഗത്തെത്തി. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഇല്ലെന്നും താന്‍ സിപിഐഎമ്മിന്റെ ഭാഗമായി തുടരുമെന്നും എഎം ആരിഫ് വ്യക്തമാക്കി.
സിപിഎം സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം തകഴിയില്‍ നടന്ന സെമിനാറിനിടെ മുന്‍മന്ത്രി ജി. സുധാകരനും എഎം ആരിഫ് എംഎല്‍എയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. പ്രകോപിതനായ എഎം ആരിഫ് താന്‍ എംഎല്‍എ സ്ഥാനവും പാര്‍ട്ടി സ്ഥാനങ്ങളും രാജിവെക്കാന്‍ മടിക്കില്ലെന്നും പരസ്യമായി പ്രതികരിച്ചു. ഈ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ആലപ്പുഴ ഡിസിസി ആരിഫിനെ സ്വാഗതം ചെയ്തത്.