എച്ച്ടിസിയെ സ്മാര്‍ട്ടഫോണ്‍ വിപണിയില്‍ മുന്നില്‍ എത്തിച്ചത് ഡിസയര്‍ 816 ആയിരുന്നു. വലിപ്പമേറിയ സ്‌ക്രീനും ബൂംസൗണ്ട് സ്പീക്കറും മികച്ച ക്യാമറയുമായെത്തിയ ഡിസയര്‍ 816 ഇപ്പേള്‍ പരിഷ്‌കരിച്ച മോഡലുമായി എത്തിയിരിക്കുകയാണ്. ഡിസയര്‍ 820. കാഴ്ചയില്‍ വലിയ മാറ്റമില്ലെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട ഇന്റേണല്‍ ഫീച്ചറുകളുമായാണ് ഡിസയര്‍ 820 എത്തിയിരിക്കുക.
സ്‌ക്രീനിനു ചുറ്റുമുള്ള ബോര്‍ഡര്‍ 820ലും ആവര്‍ത്തിക്കുന്നു. മികച്ച രൂപകല്‍പനയാണെങ്കിലും തിളങ്ങുന്ന പ്ലാസ്റ്റിക് പോലെയുള്ള കെയ്‌സ് മോടി കുറക്കുന്നുണ്ട്. ഡിസയര്‍ 816നെ അപേക്ഷിച്ച് 820ന് കനവും ഭാരവും കുറവാണ്. നീളവും കൂടുതലാണ്.
ആന്‍ഡ്രോയ്ഡ് 4.4.4 പ്ലാറ്റ്‌ഫോമിലെ എച്ച്ടിസിയുടെ സെന്‍സ് യുഐ 6.0ല്‍ ആണ് ഡിസയര്‍ 820 പ്രവര്‍ത്തിക്കുന്നത്. ഉടന്‍ തന്നെ ആന്‍ഡ്രോയ്ഡ് ലോലിപോപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് എച്ച്ടിസി അറിയിക്കുന്നു. ക്വാല്‍കോം 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. റാം 2ജിബി. ഇന്റേണല്‍ സ്‌റ്റോറേജ് 16ജിബി. 128 ജിബിയുടെ വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാനാവുന്ന തരത്തിലാണ് ഡിസയര്‍ 820 രൂപകല്‍പന ചെയ്തിരിക്കുന്നത്.
മുന്‍ ക്യാമറ 8 എംപിയാണ്. എല്‍ഇഡി ഫഌഷോട് കൂടിയ പ്രധാന ക്യാമറ 13 എംപി. കുറഞ്ഞ പ്രകാശത്തില്‍ പോലും മികച്ച ചിത്രങ്ങളെടുക്കാന്‍ ഡിസയര്‍ 820ന് സാധിക്കും. ബാറ്ററി 2600 എംഎഎച്ച്. വില 21,699 രൂപ.