തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പഖ്യാപിച്ചു. എന്‍ജിനിയറിംഗ് വിഭാഗത്തില്‍ 75,258 പേരും മെഡിക്കല്‍ വിഭാഗത്തില്‍ 85,829 പേരുമാണ് യോഗ്യത നേടിയത്.
മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്ക്ലിസ്റ്റും എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ സ്കോറുമാണു പ്രഖ്യാപിച്ചത്.
മഞ്ചേരി സ്വദേശി ഹിബ ഹുസൈനാസിനാണ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക്. രണ്ടാം റാങ്ക് എറണാകുളം സ്വദേശി മറിയം റാഫിയയ്ക്കാണ്. കൊല്ലം സ്വദേശി അജീഷ് സാബു മൂന്നാം റാങ്കും നേടി. എസ്സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി നിര്‍മല്‍ കൃഷ്ണനും എസ്ടി വിഭാഗത്തില്‍ കോട്ടയം സ്വദേശി ലക്ഷ്മി പാര്‍വതിയും ഒന്നാം റാങ്കിനര്‍ഹരായി.
മെഡിക്കല്‍ വിഭാഗത്തില്‍ 1,07,380 വിദ്യാര്‍ഥികളും എന്‍ജിനിയറിംഗില്‍ 11,6111 വിദ്യാര്‍ഥികളുമാണു പരീക്ഷയെഴുതിയത്. പ്ലസ്ടു പരീക്ഷയുടെ മാര്‍ക്കു കൂടി ചേര്‍ത്ത ശേഷമായിരിക്കും എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക.