എന്നൈ അറിന്താളിന്റെ ടീസര്‍ കണ്ടത് ഇരുപതു ലക്ഷം പേര്‍

പുറത്തിറങ്ങും മുമ്പേ റെക്കോഡിട്ടിരിക്കുകയാണ് അജിത് ഗൗതം മേനോന്‍ ടീമിന്റെ എന്നൈ അറിന്താള്‍. 20 ലക്ഷം ആളുകളാണ് പുറത്തിറങ്ങി രണ്ടു ദിവസത്തിനുള്ളില്‍ സിനിമയുടെ ടീസര്‍ കണ്ടിരിക്കുന്നത്. 54,000 ലൈക്കുകളും ടീസറിന് ലഭിച്ചിരിക്കുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഒരു സിനിമയുടെ ടീസര്‍ ഇത്രയും ലൈക്ക് കിട്ടുന്നത് ആദ്യമാണ്. സോണി മ്യൂസിക്കാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം വാങ്ങിയിരിക്കുന്നത്.
ഹാരിസ് ജയരാജ് ഒരുക്കിയിരിക്കുന്ന പാട്ടുകള്‍ ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് സോണി അധികൃതര്‍. ചിത്രത്തിലെ പാട്ടുകള്‍ ഉടന്‍ തന്നെ റിലീസാകും. ഗൗതം മേനോന്‍ ചിത്രങ്ങള്‍ക്ക് ഹിറ്റ് ഗാനങ്ങളാണ് ഹാരിസ് ജയരാജ് എന്നും ഒരുക്കാറുള്ളത്. ഇത്തവണയും പതിവ് തെറ്റില്ലെന്ന വിശ്വാസം സോണി മ്യൂസിക് അധികൃതര്‍ പ്രകടിപ്പിക്കുന്നു.
എ.എം. രത്‌നം നിര്‍മിക്കുന്ന എന്നൈ അറിന്താളില്‍ ഇരട്ട വേഷത്തിലാണ് അജിത്ത് അഭിനയിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മുടി കറുപ്പിച്ച് അജിത്ത് അഭിനയിക്കുന്ന ചിത്രമാണിത്. അനുഷ്‌ക ഷെട്ടി, തൃഷ, പാര്‍വതി മേനോന്‍, വിവേക് തുടങ്ങിയവരാണു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.

Top