എന്‍സിപി നേതാവ് ശരത് പവാര്‍ പരിക്കേറ്റ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: എന്‍സിപി നേതാവ് ശരത് പവാറിന് വീണ് പരിക്ക്‌. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ജന്‍പത് ബംഗ്ലാവില്‍ ഇന്ന് രാവിലെ നടക്കാനിറങ്ങിയപ്പോള്‍ തെന്നി വീണാണ് പരിക്കേറ്റത്. പവാറിനെ വ്യോമ മാര്‍ഗം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ എത്തിച്ചു.

വീഴ്ചയില്‍ അദ്ദേഹത്തിന്റെ കാലിനും മുതുകിനും പരിക്കേറ്റതായി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ അവസ്ഥയെപ്പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ അവര്‍ നല്‍കിയിട്ടില്ല. എഴുപത്തിമൂന്നുകാരനായ പവാറിനൊപ്പം ആശുപത്രിയില്‍ അദ്ദേഹത്തിന്റെ ഭാര്യ പ്രതിഭ പവാറും മകള്‍ സുപ്രിയ സുലെയുമുണ്ട്.

Top