എബോള: ബ്രിട്ടീഷ് നഴ്‌സ് ഗുരുതരാവസ്ഥയില്‍

ലണ്ടന്‍: എബോള രോഗം ബാധിച്ച ബ്രിട്ടീഷ് നഴ്‌സ് ഗുരുതരാവസ്ഥയില്‍. ഗ്ലാസ്‌ഗോ സ്വദേശിനിയായ പോളിന്‍ കഫെര്‍കി എന്ന 39 കാരിയാണ് ഗരുരതരാവസ്ഥയില്‍ കഴിയുന്നത്. സിയോറ ലിയോണില്‍ സേവനം ചെയുന്നതിനിടെയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്.

നാട്ടിലെത്തി ചികിത്സകള്‍ക്കു ശേഷം ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച മുതല്‍ ഇവരുടെ നില വീണ്ടും വഷളായി. ഇതിനിടെ രാജ്യത്തിനു പുറത്തുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബ്രിട്ടന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

Top